പൊതുപണിമുടക്കിനെ എതിര്‍ക്കരുതെന്നു മമതയോടു സിപിഐ

single-img
23 February 2012

ട്രേഡ് യൂണിയനുകള്‍ സംയുക്തമായി ഈ മാസം 28നു നടത്തുന്ന പൊതുപണിമുടക്കിനെ എതിര്‍ക്കരുതെന്ന് മുഖ്യമന്ത്രി മമത ബാനര്‍ജിയോട് സിപിഐ ലോക്‌സഭാംഗവും എഐടിയുസി നേതാവുമായ ഗുരുദാസ് ദാസ്ഗുപ്ത ആവശ്യപ്പെട്ടു. പണിമുടക്ക് കേന്ദ്രത്തിന്റെ സാമ്പത്തികനയങ്ങള്‍ക്ക് എതിരെയാണ്. മുഖ്യമന്ത്രിക്കെതിരെയല്ല. പണിമുടക്ക് ദിവസം സര്‍ക്കാര്‍ ഓഫീസുകള്‍ക്ക് അവധി പ്രഖ്യാപിച്ചിട്ടില്ല. ബിഎംഎസ്, ശിവസേന, ഇന്ത്യന്‍ മുസ്്‌ലിം ലീഗ് തുടങ്ങിയ സംഘടനകളും പണിമുടക്കില്‍ പങ്കെടുക്കുന്നു. ഇത് ഇന്ത്യയൊട്ടാകെയുള്ള പണിമുടക്കായതിനാല്‍ മുഖ്യമന്ത്രിക്ക് ഇത് നിസാരമായി കാണാനാവില്ലെന്നും ഗുരുദാസ് ദാസ് ഗുപ്ത കൂട്ടിച്ചേര്‍ത്തു.