നാവികരെ അനുകൂലിച്ചു കര്‍ദിനാള്‍ പ്രസ്താവന നടത്തിയിട്ടില്ല: പി.ജെ. ജോസഫ്

single-img
23 February 2012

ഇറ്റാലിയന്‍ കപ്പലില്‍ നിന്നുള്ള വെടിയേറ്റ് മത്സ്യത്തൊഴിലാളികള്‍ മരിച്ച സംഭവത്തില്‍ ഇറ്റാലിയന്‍ നാവികര്‍ക്ക് അനുകൂലമായി കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി പ്രസ്താവന നടത്തിയിട്ടില്ലെന്നു മന്ത്രി പി.ജെ. ജോസഫ് പറഞ്ഞു. കൊച്ചിയില്‍ മാധ്യമപ്രവര്‍ത്തകരോടു സംസാരിക്കുകയായിരുന്നു അദ്ദേഹം. അങ്ങനെ പറഞ്ഞിട്ടില്ലെന്നു കര്‍ദിനാള്‍ തന്നെ വ്യക്തമാക്കിയിട്ടുണ്ട്. പ്രസ്താവന വളച്ചൊടിക്കുകയായിരുന്നു. നാവികര്‍ക്കെതിരേ സര്‍ക്കാര്‍ നിയമ നടപടി സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു. ഓര്‍ത്തഡോക്‌സ്-യാക്കോബായ സഭാതര്‍ക്കം പിറവം തെരഞ്ഞെടുപ്പിനെ ബാധിക്കില്ല. അനൂപ് ജേക്കബ് വന്‍ഭൂരിപക്ഷത്തോടെ വിജയിക്കുമെന്നും പി.ജെ. ജോസഫ് പറഞ്ഞു.