ഇറ്റാലിയന്‍ നാവികരുടെ കസ്റ്റഡി കാലാവധി ഏഴ് ദിവസത്തേക്കു കൂടി നീട്ടി

single-img
23 February 2012

രണ്ട് മത്സ്യത്തൊഴിലാളികളെ വെടിവച്ച് കൊലപ്പെടുത്തിയ കേസില്‍ അറസ്റ്റിലായ ഇറ്റാലിയന്‍ നാവികരുടെ പോലീസ് കസ്റ്റഡി കാലാവധി ഏഴ് ദിവസത്തേക്ക് കൂടി നീട്ടി. കൊല്ലം ഒന്നാം ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റാണ് കസ്റ്റഡി കാലാവധി നീട്ടിയത്. സംസ്ഥാന പോലീസിന്റെ അപേക്ഷ പരിഗണിച്ചാണ് കോടതിയുടെ നടപടി. നേരത്തെ മൂന്ന് ദിവസത്തേക്കാണ് ഇവരെ പോലീസ് കസ്റ്റഡിയില്‍ വിട്ടിരുന്നത്. സംഭവത്തെക്കുറിച്ച് കൂടുതല്‍ തെളിവെടുപ്പ് ആവശ്യമാണെന്നും വെടിവയ്ക്കാനുപയോഗിച്ച തോക്ക് കപ്പലില്‍ നിന്ന് കണ്‌ടെത്താന്‍ ഇതുവരെ സാധിച്ചില്ലെന്നും ചൂണ്ടിക്കാട്ടിയാണ് നാവികരുടെ കസ്റ്റഡി കാലാവധി നീട്ടി നല്‍കണമെന്ന് പോലീസ് ആവശ്യപ്പെട്ടത്. ഇറ്റലിയിലെ ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തില്‍ തെളിവെടുക്കാന്‍ അനുവദിക്കണമെന്ന പ്രതിഭാഗത്തിന്റെ അപേക്ഷയും കോടതി അംഗീകരിച്ചിട്ടുണ്ട്.