ഇന്ത്യന്‍ നയതന്ത്ര ഉദ്യോഗസ്ഥയ്ക്കു അമേരിക്കന്‍ ശിക്ഷ

single-img
23 February 2012

വീട്ടുജോലിക്കാരിയുടെ പരാതിയില്‍ ഇന്ത്യന്‍ നയതന്ത്ര ഉദ്യോഗസ്ഥ 15 ലക്ഷം ഡോളര്‍ പിഴ നല്കാന്‍ യുഎസ് കോടതി നിര്‍ദേശിച്ചു. ഇന്ത്യന്‍ കോണ്‍സുലേറ്റ് ജനറല്‍ ഓഫീസില്‍ കോണ്‍സല്‍ ആയിരുന്ന നീന മല്‍ഹോത്രയ്ക്കും ഭര്‍ത്താവ് ജോഗേഷിനും എതിരേ വീട്ടുജോലിക്കാരി ശാന്തി ഗുരുംഗ് നല്കിയ പരാതിയില്‍ മന്‍ഹാട്ടന്‍ ഫെഡറല്‍ മജിസ്‌ട്രേട്ട് ജഡ്ജി ഫ്രാങ്ക് മാസിന്റേതാണു ശിപാര്‍ശ. കേസിനു മേല്‍നോട്ടം വഹിക്കുന്ന ജഡ്ജി വിക്ടര്‍ മാരേറോ ശിപാര്‍ശ അംഗീകരിക്കേണ്ടതുണ്ട്.

പ്രതികള്‍ ശാന്തിയുടെ പാസ്‌പോര്‍ട്ടും വീസയും തടഞ്ഞുവയ്ക്കുകയും പ്രതിഫലം നല്കാതെ ജോലിയെടുപ്പിക്കുകയും ചെയ്തുവെന്നു ജഡ്ജി കണെ്ടത്തി. വീട്ടില്‍നിന്നു പുറത്തുപോകാന്‍ അനുവദിച്ചിരുന്നില്ല. പുറത്തുപോയാല്‍ അറസ്റ്റുചെയ്ത്, മര്‍ദിച്ച്, പാഴ്‌സലായി ഇന്ത്യയിലേക്ക് അയക്കുമെന്നു ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്നു ജഡ്ജി പറഞ്ഞു.