സ്വവര്‍ഗരതി നിയമവിരുദ്ധമാണെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രാലയം

single-img
23 February 2012

സ്വവര്‍ഗരതി നിയമവിരുദ്ധമാണെന്നും രാജ്യത്തെ സാമൂഹ്യ വ്യവസ്ഥിതിക്ക് എതിരാണെന്നും കേന്ദ്ര ആഭ്യന്തരമന്ത്രാലയം സുപ്രീംകോടതിയില്‍ അറിയിച്ചു. ഇന്ത്യയുടെ ധാര്‍മിക, സാമൂഹ്യമൂല്യങ്ങള്‍ മറ്റ് രാജ്യങ്ങളിലേതില്‍ നിന്നും വ്യത്യസ്തമാണെന്നും ഇക്കാര്യങ്ങളില്‍ അവരെ അനുകരിക്കാനാകില്ലെന്നും ആഭ്യന്തരമന്ത്രാലയം കോടതിയില്‍ വ്യക്തമാക്കി. സ്വവര്‍ഗരതി കുറ്റവിമുക്തമാക്കിയ ഡല്‍ഹി ഹൈക്കോടതി വിധിക്കെതിരേ ലഭിച്ച ഒരു കൂട്ടം ഹര്‍ജികള്‍ പരിഗണിക്കുന്ന ഡിവിഷന്‍ ബെഞ്ചിന് മുന്‍പാകെയാണ് ആഭ്യന്തരമന്ത്രാലയം ഇക്കാര്യം വ്യക്തമാക്കിയത്. 2009ലാണ് ഡല്‍ഹി ഹൈക്കോടതി സ്വവര്‍ഗരതി കുറ്റവിമുക്തമാക്കിയത്. പതിനാറ് ഹര്‍ജികളാണ് സുപ്രീംകോടതിയില്‍ ഇതിനെതിരേ ലഭിച്ചിട്ടുളളത്. ഇക്കാര്യത്തില്‍ കോടതി സര്‍ക്കാരിന്റെ നിലപാട് തേടിയിരുന്നു.