ചാമ്പ്യന്‍സ് ലീഗ് ഹോക്കിയില്‍ ഇന്ത്യ ഫൈനലില്‍

single-img
23 February 2012

ഒളിമ്പിക് യോഗ്യത തേടിയുള്ള ചാമ്പ്യന്‍സ് ലീഗ് ഹോക്കി ടൂര്‍ണമെന്റില്‍ ഇന്ത്യക്ക് തുടര്‍ച്ചയായ നാലാം ജയം. കരുത്തരായ കാനഡയ്‌ക്കെതിരേ രണ്ടിനെതിരേ മൂന്നു ഗോളുകള്‍ക്കാണ് ഇന്ത്യ വിജയിച്ചത്. ഇന്ത്യക്കുവേണ്ടി പെനാല്‍റ്റി കോര്‍ണര്‍ വിദഗ്ധന്‍ സന്ദീപ് സിംഗ് രണ്ടു ഗോളുകള്‍ നേടി. 40, 61 മിനിറ്റുകളിലായിരുന്നു ഇത്. 26-ാം മിനിറ്റില്‍ ശിവേന്ദ്ര സിംഗിലൂടെ ഇന്ത്യയാണ് ആദ്യം മുന്നിലെത്തിയത്. കാനഡയ്ക്കു വേണ്ടി 50-ാം മിനിറ്റില്‍ മാര്‍ക്ക് പിയേഴ്‌സണും 53-ാം മിനിറ്റില്‍ സ്‌കോട്ട് ടൂപ്പറും ഗോളുകള്‍ സ്വന്തമാക്കി. ഈ ജയത്തോടെ നാലു കളികളില്‍നിന്ന് 12 പോയിന്റുമായി ഇന്ത്യ എതിരാളികളേക്കാള്‍ മുന്നിലായി. പോളണ്ടിനും ഫ്രാന്‍സിനും ഒമ്പതു പോയിന്റുണ്ട്.