ഡി.വൈ.എഫ്.ഐ ജില്ലാ കേന്ദ്രങ്ങള്‍ ഉപരോധിച്ചു

single-img
23 February 2012

പെന്‍ഷന്‍ പ്രായം ഉയര്‍ത്തുവാനുള്ള സംസ്ഥാന സര്‍ക്കാരിന്റെ തീരുമാനത്തിനെതിരെ ഡി.വൈ.എഫ.ഐ സംസ്ഥാന വ്യാപകമായി ജില്ലാ കേന്ദ്രങ്ങള്‍ ഉപരോധിച്ചു. പെണ്‍ഷന്‍ പ്രായം ഉയര്‍ത്തുവാനും നിയമന നിരോധനം നടത്തുവാനുമുള്ള ശ്രമങ്ങളില്‍ നിന്നും സര്‍ക്കാര്‍ പിന്‍വാങ്ങണമെന്ന് തിരുവനന്തപുരത്ത് ഉപരോധം ഉദ്ഘാടനം ചെയ്ത് സംസാരിച്ച പ്രതിപക്ഷ ഉപനേതാവ് കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു.

കൊച്ചിയില്‍ ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറി ടി വി രാജേഷ് ഉദ്ഘാടനംചെയ്തു. പി വാസുദേവന്‍ അധ്യക്ഷനായി. എം അനില്‍കുമാര്‍ , ടി വി അനിത, കെ എന്‍ ജയപ്രകാശ്, അന്‍വര്‍ അലി, ടി വി ഷാജി, എന്‍ രവി എന്നിവര്‍ സംസാരിച്ചു. പതിനായിരത്തോളം പ്രവര്‍ത്തകര്‍ ഉപരോധസമരത്തില്‍ പങ്കെടുക്കുന്നുണ്ട്. കണ്ണൂര്‍ ജില്ലയില്‍ ഉപരോധം വെള്ളിയാഴ്ചയാണ് നടക്കുക.