ധോണിയും സേവാഗും തമ്മില്‍ ഭിന്നതയില്ല: ടീം മാനേജര്‍

single-img
23 February 2012

ഇന്ത്യന്‍ നായകന്‍ മഹേന്ദ്ര സിംഗ് ധോണിയും വൈസ് ക്യാപ്റ്റന്‍ വീരേന്ദര്‍ സെവാഗും തമ്മില്‍ ഭിന്നതയില്ലെന്ന് ടീം മാനേജര്‍ ജിഎസ് വാലിയ അറിയിച്ചു. ഓസ്‌ട്രേലിയയില്‍ നടക്കുന്ന ത്രിരാഷ്ട്രപരമ്പരയില്‍ റൊട്ടേഷന്‍ പോളിസി നടപ്പാക്കിയതുമായി ബന്ധപ്പെട്ട് ഇരുവര്‍ക്കുമിടിയില്‍ അഭിപ്രായഭിന്നതയുണ്‌ടെന്ന ആരോപണങ്ങള്‍ വാലിയ തള്ളി. എന്നാല്‍ ധോണിയ്ക്കും സെവാഗിനുമിടയില്‍ ചില തെറ്റിദ്ധാരണകളുണ്ടായിരുന്നതായി വാലിയ പറഞ്ഞു.

കളിക്കാര്‍ തമ്മിലുള്ള തെറ്റിദ്ധാരണ, ഭിന്നതയായി കണാനാവില്ലെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അതേസമയം, സിഡ്‌നിയില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ ധോണിയും സെവാഗും പങ്കെടുത്തില്ല. ഇര്‍ഫാന്‍ പഠാനും വാലിയയുമാണ് വാര്‍ത്താസമ്മേളനത്തില്‍ മാധ്യമങ്ങളോടു സംസാരിച്ചത്. അതിനിടെ, സെവാഗിന്റെ ഇംഗ്ലീഷിലുള്ള മോശം അവഗാഹമാണ് അദ്ദേഹത്തിന്റെ പ്രസ്താവന തെറ്റിദ്ധരിക്കപ്പെടുന്നതിനു കാരണമാക്കിയതെന്നും ടീമില്‍ ഭിന്നതയില്ലെന്നും ബിസിസിഐ ഇന്നലെ വ്യക്തമാക്കിയിരുന്നു. ത്രിരാഷ്ട്ര പരമ്പരയില്‍ സച്ചിന്‍, സെവാഗ്, ഗംഭീര്‍ തുടങ്ങിയ സീനിയര്‍ താരങ്ങളെ റോട്ടേഷന്‍ പോളിസി പ്രകാരം കളിക്കാന്‍ ഇറക്കിയതു വിവാദമായിരുന്നു.