ജയിച്ചാല്‍ അനൂപ് മന്ത്രിയെന്ന് ആര്യാടന്‍

single-img
23 February 2012

പിറവം ഉപതെരഞ്ഞെടുപ്പില്‍ ജയിച്ചാല്‍ അനൂപ് ജേക്കബിനെ മന്ത്രിയാക്കുമെന്ന് മന്ത്രി ആര്യാടന്‍ മുഹമ്മദ്. ടി.എം.ജേക്കബ് വഹിച്ചിരുന്ന വകുപ്പുകള്‍ തന്നെ അനൂപിന് നല്‍കുമെന്നും ആര്യാടന്‍ പറഞ്ഞു. പിറവം നിയോജകമണ്ഡലത്തിലെ തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷനില്‍ സംസാരിക്കുകയായിരുന്നു ആര്യാടന്‍. പിറവത്തെ ജയം യുഡിഎഫ് സര്‍ക്കാരിന്റെ നിലനില്‍പിനാവശ്യമാണെന്നും ആര്യാടന്‍ പറഞ്ഞു.