യു.എസ്. സൈനികര്‍ ഖുര്‍ആന്‍ കത്തിച്ച സംഭവം; അഫ്ഗാനില്‍ പുകയുന്നു

single-img
23 February 2012

അഫ്ഗാനിസ്ഥാനില്‍ ബാഗ്രാമിലെ യുഎസ് വ്യോമതാവളത്തില്‍ ഖുര്‍ ആന്റെ കോപ്പികള്‍ സൈനികര്‍ കത്തിച്ചതില്‍ പ്രതിഷേധം പുകയുന്നു. കഴിഞ്ഞ മൂന്ന് ദിവസത്തിനുള്ളില്‍ പ്രതിഷേധത്തെ തുടര്‍ന്നുണ്ടായ സംഘര്‍ഷങ്ങളില്‍ 15 പേര്‍ മരിച്ചിട്ടുണ്‌ടെന്നാണ് റിപ്പോര്‍ട്ട്. നിരവധി പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. കാബൂളിലും അഫ്ഗാനിസ്ഥാനിലെ വിവിധ നഗരങ്ങളിലും മൂന്നാംദിവസവും പ്രതിഷേധ പ്രകടനങ്ങള്‍ നടന്നു. പാശ്ചാത്യ സൈനികരെ എവിടെ കണ്ടാലും ആക്രമിക്കാന്‍ താലിബാന്‍ ആഹ്വാനം ചെയ്തതിനു പിന്നാലെ ഇന്നലെ നഗര്‍ഹാര്‍ പ്രവിശ്യയില്‍ ഒരു അഫ്ഗാന്‍ സൈനികന്‍ രണ്ട് യുഎസ് സൈനികരെ വെടിവച്ചു കൊന്നു. വെള്ളിയാഴ്ചയായ ഇന്ന് കൂടുതല്‍ പ്രതിഷേധ പ്രകടനങ്ങള്‍ നടക്കുമെന്ന് ആശങ്കയുണ്ട്.

അതിനിടെ സംഭവത്തില്‍ അമേരിക്കന്‍ പ്രസിഡന്റ് ബറാക് ഒബാമ മാപ്പ് പറഞ്ഞ് അഫ്ഗാന്‍ പ്രസിഡന്റ് ഹമീദ് കര്‍സായിക്ക് കത്തയച്ചു. യുഎസ് സ്ഥാനപതി റിയാന്‍ ക്രോക്കറാണ് കത്ത് കര്‍സായിക്കു കൈമാറിയത്. നേരത്തെ യുഎസ് ജനറല്‍ ജോണ്‍ അല്ലന്‍ സംഭവത്തില്‍ മാപ്പ് പറഞ്ഞിരുന്നു.