ഡാറ്റ സെന്റര്‍: സിബിഐ അന്വേഷണം സ്വാഗതം ചെയ്യുന്നുവെന്ന് അച്യുതാനന്ദന്‍

single-img
23 February 2012

ഡാറ്റാ സെന്റര്‍, റിലയന്‍സിന് കൈമാറിയതിനെക്കുറിച്ച് സിബിഐ അന്വേഷണം നടത്താനുള്ള സംസ്ഥാന സര്‍ക്കാരിന്റെ തീരുമാനം സ്വാഗതാര്‍ഹമാണെന്ന് പ്രതിപക്ഷനേതാവ് വി.എസ്.അച്യുതാനന്ദന്‍.

അന്വേഷണം നടത്തുമ്പോള്‍ കാര്യങ്ങളുടെ നിജസ്ഥിതി പുറത്തുവരുമെന്ന് വി.എസ് പറഞ്ഞു. 2004 ല്‍ എ.കെ.ആന്റണി മുഖ്യമന്ത്രിയായിരിക്കുമ്പോള്‍ ഡാറ്റാ സെന്ററിന്റെ നടത്തിപ്പ് ടാറ്റയ്ക്ക് നല്‍കിയത് ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ അന്വേഷണപരിധിയില്‍ വരും. കെല്‍ട്രോണിനെ ഒഴിവാക്കിയാണ് അന്ന് നടത്തിപ്പ് ടാറ്റയ്ക്ക് നല്‍കിയത്. കേസ് ഇപ്പോള്‍ കുത്തിപ്പൊക്കി രംഗത്തുവന്നിരിക്കുന്നത് നിക്ഷിപ്ത താല്‍പര്യക്കാരാണെന്നും പ്രതിപക്ഷനേതാവ് ആരോപിച്ചു.

അച്യുതാനനന്ദന്‍ മുഖ്യമന്ത്രിയായിരിക്കെ ഡാറ്റാ സെന്റര്‍ റിലയന്‍സിന് കൈമാറ്റം ചെയ്തതിനെക്കുറിച്ച് പി.സി.ജോര്‍ജ് ഫയല്‍ ചെയ്ത കേസിന്റെ വാദം കേള്‍ക്കവെയാണ് സംസ്ഥാന സര്‍ക്കാര്‍, അന്വേഷണം സിബിഐയെ ഏല്‍പിക്കാന്‍ തീരുമാനിച്ചതായി ഹൈക്കോടതിയെ അറിയിച്ചത്. സംസ്ഥാന സര്‍ക്കാരിന്റെ നിലപാടിനെത്തുടര്‍ന്ന് കേസില്‍ ഹൈക്കോടതി തീര്‍പ്പുകല്‍പ്പിക്കുകയായിരുന്നു.