പാമോയില്‍ കേസ്: ഉമ്മന്‍ചാണ്ടിയുടെ പങ്ക് നേരത്തെ പറഞ്ഞിട്ടുണ്‌ടെന്ന് വി.എസ്

single-img
23 February 2012

പാമോയില്‍ കേസില്‍ ഉമ്മന്‍ചാണ്ടിക്ക് പങ്കുണ്‌ടെന്ന കാര്യം താന്‍ നിയമസഭയില്‍ നേരത്തെ പറഞ്ഞിട്ടുണ്‌ടെന്ന് പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്‍. ഇത് സംബന്ധിച്ച മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ ആരോപണത്തോട് പ്രസ്താവനയിലൂടെ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. കേസുമായി ബന്ധപ്പെട്ട് പച്ചക്കള്ളങ്ങളുടെ പരമ്പരയാണ് ഉമ്മന്‍ചാണ്ടി ഇപ്പോള്‍ എഴുന്നെള്ളിക്കുന്നതെന്നും പ്രസ്താവനയില്‍ വി.എസ് ആരോപിക്കുന്നു.

മുഖ്യമന്ത്രിയായിരുന്ന അഞ്ച് വര്‍ഷം തന്നെ എന്തുകൊണ്ട് പ്രതിയാക്കിയില്ലെന്ന ഉമ്മന്‍ചാണ്ടിയുടെ ചോദ്യം അദ്ദേഹത്തിന്റെ പദവിക്ക് ചേര്‍ന്നതല്ലെന്നും വി.എസ് പറഞ്ഞു. ആരെയെങ്കിലും കേസില്‍ പ്രതിയാക്കാനോ പ്രതിയല്ലാതാക്കാനോ താന്‍ മുഖ്യമന്ത്രിയായിരിക്കെ ശ്രമിച്ചിട്ടില്ല. അത് തീരുമാനിക്കുന്നത് പോലീസും കോടതിയുമാണെന്നും പ്രസ്താവനയില്‍ വി.എസ് പറയുന്നു.