ഇന്ത്യയുടെ നടപടി കടല്‍ക്കൊള്ളക്കാര്‍ക്കെതിരായ പോരാട്ടത്തെ ബാധിക്കുമെന്ന് ഇറ്റാലിയന്‍ വിദേശകാര്യമന്ത്രി

single-img
22 February 2012

കടലില്‍ വെടിവയ്പ് നടത്തിയ ഇറ്റാലിയന്‍ നാവികരെ അറസ്റ്റ് ചെയ്ത ഇന്ത്യയുടെ നടപടി കടല്‍ക്കൊള്ളക്കാര്‍ക്കെതിരെ അന്താരാഷ്ട്ര തലത്തില്‍ നടത്തുന്ന പോരാട്ടത്തെ ബാധിക്കുമെന്ന് ഇറ്റാലിയന്‍ വിദേശകാര്യമന്ത്രി ഗിയൂലിയോ ടെര്‍സി. കടല്‍ക്കൊള്ളക്കാര്‍ക്കെതിരായ പോരാട്ടത്തില്‍ അന്താരാഷ്ട്ര സഹകരണം തീര്‍ച്ചയായും നിലനിര്‍ത്തേണ്ടതാണെന്നും അദ്ദേഹം പറഞ്ഞു.