ഇന്ന് കടയടപ്പു സമരം

single-img
22 February 2012

കേരള വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ നേതൃത്വത്തില്‍ സംസ്ഥാനത്ത് ആഹ്വാനം ചെയ്ത കടയടപ്പു സമരം തുടങ്ങി. ചില്ലറവ്യാപാര മേഖലയിലെ പ്രത്യക്ഷ വിദേശ നിക്ഷേപ തീരുമാനം ഉപേക്ഷിക്കാത്ത കേന്ദ്രനിലപാടില്‍ പ്രതിഷേധിച്ചാണു ഹര്‍ത്താല്‍. സമരം നാളെ അര്‍ധ രാത്രിവരെ തുടരുമെന്ന് ഏകോപന സമിതി സംസ്ഥാന പ്രസിഡന്റ് ടി. നസിറുദീന്‍ അറിയിച്ചു. ഹര്‍ത്താലിന്റെ ഭാഗമായി ഇന്നു വ്യാപാരികള്‍ പാര്‍ലമെന്റിലേക്കു മാര്‍ച്ച് നടത്തും. കേരളത്തില്‍ കേന്ദ്രസര്‍ക്കാര്‍ ഓഫീസുകള്‍ക്കു മുമ്പിലും മാര്‍ച്ചും ധര്‍ണയും സംഘടിപ്പിച്ചിട്ടുണ്ട്. അതേസമയം, ഇടത് അനുകൂല സംഘടനയായ വ്യാപാരി വ്യവസായി സമിതിയും കെ. ഹസന്‍ കോയയുടെ നേതൃത്വത്തിലുള്ള വ്യാപാരി വ്യവസായി ഏകോപന സമിതിയും കടയടപ്പുസമരത്തില്‍ പങ്കെടുക്കുന്നില്ല.