ഹോട്ടലില്‍ അടിപിടി: നടന്‍ സെയ്ഫ് അലി ഖാനെതിരെ കേസ്

single-img
22 February 2012

മുംബൈയിലെ താജ് ഹോട്ടലിലുണ്ടായ അടിപിടിക്കേസില്‍ ബോളിവുഡ് നടന്‍ സെയ്ഫ് അലി ഖാനെ പ്രതിയാക്കി മംബൈ പോലീസ് കേസെടുത്തു. ബിസിനസുകാരനായ ജുഹു സ്വദേശി ഇഖ്ബാല്‍ ശര്‍മയെന്നയാളുടെ പരാതിയിലാണ് സെയ്ഫിനെതിരെ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്.

ഇന്നലെ താജ് ഹോട്ടലില്‍ അത്താഴം കഴിക്കാന്‍ എത്തിയ സെയ്ഫ് അലി ഖാനും സുഹൃത്തുക്കളും ചേര്‍ന്ന് മര്‍ദിച്ചുവെന്നാണ് ഇക്ബാല്‍ ശര്‍മയുടെ പരാതി. ഈ സമയം കാമുകിയും ബോളിവുഡ് താരവുമായ കരീന കപൂറും സെയ്ഫിനൊപ്പമുണ്ടായിരുന്നു. കേസില്‍ കരീനയുടെ മൊഴിയും പോലീസ് രേഖപ്പെടുത്തും.

ഇന്നലെ താജ് ഹോട്ടലിലല്‍ ഭക്ഷണം കഴിക്കാനെത്തിയതായിരുന്നു ഇഖ്ബാല്‍ ശര്‍മയും കുടുംബവും. സമീപത്തിരുന്ന് ഭക്ഷം കഴിക്കുകയായിരുന്ന സെയ്ഫും സുഹൃത്തുക്കളും ബഹളമുണ്ടാക്കിയതിനെ ചോദ്യം ചെയ്തതിനാണ് ഖാനും സുഹൃത്തുക്കളും ചേര്‍ന്ന് തന്നെ മര്‍ദിച്ചതെന്ന് ഇഖ്ബാല്‍ ശര്‍മ നല്‍കിയ പരാതിയില്‍ പറയുന്നു. ബോളിവുഡ് താരങ്ങളായ മലൈക അറോറ ഖാനും അമൃത അറോറയും ഈ സമയം സെയ്ഫിനൊപ്പമുണ്ടായിരുന്നു.