ചെന്നൈയില്‍ പോലീസും കൊള്ളക്കാരും തമ്മില്‍ വെടിവെയ്പ്: അഞ്ച് പേര്‍ മരിച്ചു

single-img
22 February 2012

ചെന്നൈയില്‍ ബാങ്ക് കൊള്ളക്കാര്‍ക്ക് നേരെ പോലീസ് വെടിവെയ്പ്. സംഭവത്തില്‍ അഞ്ച് പേര്‍ കൊല്ലപ്പെട്ടു. മൂന്ന് കൊള്ളക്കാരും രണ്ടു പോലീസുകാരുമാണ് മരിച്ചത്. രണ്ടു പോലീസുകാര്‍ക്ക് പരിക്കേറ്റു. മരിച്ചവര്‍ ബീഹാര്‍, ഉത്തര്‍പ്രദേശ് സ്വദേശികളാണെന്ന് പോലീസ് അറിയിച്ചു. ഇന്ന് പുലര്‍ച്ചെ ഒരു മണിയോടെ വേളാച്ചേരിയിലാണ് സംഭവം. സംഭവവുമായി ബന്ധപ്പെട്ട് കൊള്ളക്കാരായ 10 വിദ്യാര്‍ഥികള്‍ അറസ്റ്റിലായിട്ടുണ്ട്.

കഴിഞ്ഞ ദിവസം നടന്ന തിരുപ്പൂരിലെ ആലുക്കാസ് ജൂവലറിയില്‍ നടന്ന കൊള്ളയുള്‍പ്പെടെ കഴിഞ്ഞ ഒരു മാസത്തിനിടെ ചെന്നൈ നഗരത്തില്‍ രണ്ടു ബാങ്കുകള്‍ കൂടി കൊള്ളയടിച്ച സംഘമാണിതെന്ന് പോലീസ് പറഞ്ഞു. ഇന്ത്യന്‍ ഓവര്‍സീസ് ബാങ്ക്, ബാങ്ക് ഓഫ് ബറോഡ എന്നീ ബാങ്കുകളിലാണ് കവര്‍ച്ച നടന്നത്. തുടര്‍ന്ന് പോലീസ് ഇവര്‍ക്കായി തെരച്ചില്‍ നടത്തി വരികയായിരുന്നു.

വേളാച്ചേരിയില്‍ കൊള്ളസംഘം ഒരു വീട്ടില്‍ ഒളിവില്‍ കഴിയുന്നുണ്‌ടെന്ന് വിവരം ലഭിച്ചതിനെ തുടര്‍ന്ന് പോലീസ് സ്ഥലത്ത് എത്തി. സംഘത്തോട് കീഴടങ്ങാന്‍ ആവശ്യപ്പെട്ടങ്കിലും പോലീസിന് നേരെ വെടിവെയ്ക്കുകയായിരുന്നു. തുടര്‍ന്ന് പോലീസ് പ്രത്യാക്രമണം നടത്തി. രാത്രി 11ന് ആരംഭിച്ച ഏറ്റുമുട്ടല്‍ പുലര്‍ച്ചെ ഒന്ന് വരെ നീണ്ടുവെന്നാണ് റിപ്പോര്‍ട്ട്.