Breaking News

പിറവം ഉപതെരഞ്ഞെടുപ്പ്: മാര്‍ച്ച് 17 ലെ പരീക്ഷ 26 ലേക്ക് മാറ്റി

പിറവം ഉപതെരഞ്ഞെടുപ്പ് നടത്തുന്നതിനായി മാര്‍ച്ച് 17 ലെ പരീക്ഷ 26 ലേക്ക് മാറ്റി സര്‍ക്കാര്‍ ഉത്തരവിട്ടു. ഇക്കാര്യം സര്‍ക്കാര്‍ ചീഫ് ഇലക്ട്രല്‍ ഓഫീസര്‍ നളിനി നെറ്റോയെ അറിയിച്ചു. ചീഫ് ഇലക്ട്രല്‍ ഓഫീസര്‍ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യും. ഇതിനുശേഷമാകും പിറവം ഉപതെരഞ്ഞെടുപ്പ് തീയതി മാറ്റി ഔദ്യോഗിക പ്രഖ്യാപനമുണ്ടാകുക.

നേരത്തെ മാര്‍ച്ച് 18 ഞായറാഴ്ചയായിരുന്നു തെരഞ്ഞെടുപ്പ് നിശ്ചയിച്ചിരുന്നത്. എന്നാല്‍ ക്രൈസ്തവ വിശ്വാസികള്‍ക്ക് ഇത് ബുദ്ധിമുട്ടാകുമെന്ന് ചൂണ്ടിക്കാട്ടിയാണ് തെരഞ്ഞെടുപ്പ് തീയതി മാറ്റണമെന്ന് രാഷ്ട്രീയപാര്‍ട്ടികള്‍ ആവശ്യപ്പെട്ടത്. ഇന്ന് രാവിലെ തെരഞ്ഞെടുപ്പ് കമ്മീഷന്‍ വിളിച്ചുചേര്‍ത്ത രാഷ്ട്രീയ പാര്‍ട്ടികളുടെ യോഗത്തില്‍ ഇക്കാര്യത്തില്‍ അഭിപ്രായസമന്വയമുണ്ടാകുകയും ചെയ്തിരുന്നു.