ബേനസീറിന്റെ ഘാതകനെ സര്‍ദാരിക്കറിയാമെന്ന് മുഷാറഫ്

single-img
22 February 2012

ബേനസീര്‍ ഭൂട്ടോയുടെ വധവുമായി തനിക്ക് ഒരു ബന്ധവുമില്ലെന്നും ബേനസീറിനെ വധിച്ചതാരാണെന്നു ഭര്‍ത്താവ് സര്‍ദാരിക്ക് അറിയാമെന്നും മുന്‍ പാക് പ്രസിഡന്റ് പര്‍വേസ് മുഷാറഫ് വ്യക്തമാക്കി. ബേനസീറിന്റെ സുരക്ഷയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ നോക്കിയത് അവരുടെ പാര്‍ട്ടിക്കാരാണ്. ബേനസീറിനെ വധിച്ചത് ആരാണെന്നു സര്‍ദാരിക്ക് അറിയാം-മുഷാറഫ് ടിവി ചാനലുകളോടു പറഞ്ഞു. ബേനസീര്‍ വധക്കേസില്‍ മുഷാറഫിനെ അറസ്റ്റു ചെയ്തു പാക്കിസ്ഥാനിലെത്തിക്കാന്‍ ഇന്റര്‍പോളിന്റെ സഹായം തേടുമെന്ന് ആഭ്യന്തരമന്ത്രി റഹ്മാന്‍മാലിക് സിന്ധ് അസംബ്‌ളി സമ്മേളനത്തില്‍ പറഞ്ഞിരുന്നു. 2007 ഡിസംബര്‍ 27ന് റാവല്‍പ്പിണ്ടിയില്‍ വച്ചാണു തെരഞ്ഞെടുപ്പു പ്രചാരണത്തിനിടെ ബേനസീര്‍ കൊല്ലപ്പെട്ടത്. ബേനസീറിനു മതിയായ സുരക്ഷ ഉറപ്പാക്കാന്‍ മുഷാറഫ് സര്‍ക്കാര്‍ ശ്രമിച്ചില്ലെന്ന് അന്വേഷണ കമ്മീഷന്‍ കുറ്റപ്പെടുത്തി. മുഷാറഫിനെതിരേ കോടതി വാറന്റ് പുറപ്പെടുവിക്കുകയും ചെയ്തു.