മത്സ്യത്തൊഴിലാളികള്‍ വെടിയേറ്റ് മരിച്ച സംഭവം ദു:ഖകരമെന്ന് ഇറ്റാലിയന്‍ മന്ത്രി

single-img
22 February 2012

ഇറ്റാലിയന്‍ കപ്പലില്‍ നിന്നുള്ള വെടിയേറ്റ് രണ്ട് മത്സ്യത്തൊഴിലാളികള്‍ മരിച്ച സംഭവം ദു:ഖകരമാണെന്ന് ഇറ്റാലിയന്‍ വിദേശകാര്യ ഉപമന്ത്രി സ്റ്റഫന്‍ ഡി മിസ്തൂറ പറഞ്ഞു. സംഭവത്തില്‍ നയതന്ത്രചര്‍ച്ചകള്‍ക്കായി ഡല്‍ഹിയില്‍ എത്തിയ അദ്ദേഹം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു.

എന്നാല്‍ സംഭവത്തിലെ സത്യാവസ്ഥ കണ്‌ടെത്തേണ്ടതുണ്ട്. നിയമനടപടികള്‍ വേഗത്തിലാക്കാന്‍ ഇത് സഹായിക്കുമെന്നും മിസ്തൂറ പറഞ്ഞു. മത്സ്യത്തൊഴിലാളികളുടെ കുടുംബത്തെ സന്ദര്‍ശിക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷയെന്നും മിസ്തൂറ പറഞ്ഞു. രാവിലെ ഡല്‍ഹിയിലെത്തിയ അദ്ദേഹം ഇന്ത്യന്‍ വിദേശകാര്യ സഹമന്ത്രി പ്രിനീത് കൗറുമായി ഒരു മണിക്കൂറോളം ചര്‍ച്ച നടത്തി. എന്നാല്‍ ചര്‍ച്ചയില്‍ ഇരുഭാഗവും അവരുടെ നിലപാടുകളില്‍ ഉറച്ചുനില്‍ക്കുകയായിരുന്നു.