ത്രിരാഷ്ട്ര പരമ്പരയില്‍ ഇന്ത്യയുടെ കിരീടമോഹങ്ങള്‍ക്ക് മങ്ങല്‍

single-img
22 February 2012

ത്രിരാഷ്ട്ര ക്രിക്കറ്റ് പരമ്പരയില്‍ ഇന്ത്യന്‍ പടയുടെ മുന്നേറ്റം ദുഷ്‌കരം. പരമ്പരയില്‍ ഇന്ത്യക്ക് ഇനി രണ്ടു മത്സരങ്ങളാണ് ശേഷിക്കുന്നത്.

ഇനി നടക്കുന്ന ഏതെങ്കിലും മത്സരത്തിലും പരാജയപ്പെടുകയാണെങ്കില്‍ കിരീടം സ്വന്തമാക്കാമെന്ന സ്വപ്നങ്ങള്‍ക്കു മങ്ങലേല്‍ക്കും. ഓസീസിനെതിരെ നടന്ന മത്സരത്തില്‍ ഇന്ത്യ വിജയം കണ്ടുവെങ്കിലും ശ്രീലങ്ക ഹൊബാര്‍ട്ടില്‍ നേടിയ തകര്‍പ്പന്‍ വിജയം അവരെ ഒരു പോയിന്റിന് മുന്നിലെത്തിച്ചു. ഇപ്പോള്‍ ഇന്ത്യക്കു പത്തും ലങ്കയ്ക്കു പതിനൊന്നും പോയിന്റാണുള്ളത്. ഇനിയുള്ള രണ്ടു മത്സരങ്ങളില്‍കൂടി ശ്രീലങ്ക വിജയിച്ചാല്‍ പോയിന്റു നിലയില്‍ ഇന്ത്യയേക്കാള്‍ ബഹുദൂരം മുന്നിലാകും.

ഇന്നു നടക്കുന്ന മത്സരത്തില്‍ ഓസ്‌ട്രേലിയ ശ്രീലങ്കയെ നേരിടും. അതില്‍ ശ്രീലങ്ക വിജയിച്ചാല്‍ ഇന്ത്യയുടെ നില വീണ്ടും പരുങ്ങലിലാകും.