സാമൂഹ്യ പ്രതിബദ്ധതയ്ക്കുള്ള ബഹുമതി ഫെഡറല്‍ ബാങ്ക് സ്വീകരിച്ചു

single-img
22 February 2012

മികച്ച സാമൂഹ്യ പ്രതിബദ്ധതയ്ക്കുള്ള കോര്‍പറേറ്റ് സോഷ്യല്‍ റെസ്‌പോണ്‍സിബിളിറ്റി അവാര്‍ഡ് മുംബൈയില്‍ നടന്ന ചടങ്ങില്‍ കേന്ദ്ര കമ്പനികാര്യ മന്ത്രി വീരപ്പമൊയ്‌ലിയില്‍ നിന്നും ഫെഡറല്‍ ബാങ്കിന്റെ ഡപ്യൂട്ടി ജനറല്‍ മാനേജര്‍ ആന്റു ജോസഫ് സ്വീകരിച്ചു. കാര്‍ഷിക വികസന രംഗത്തും ആരോഗ്യ-വിദ്യഭ്യാസ മേഖലയിലും ഉത്തരവാദിത്വമുള്ള കോര്‍പറേറ്റ് പൗരന്‍ എന്ന നിലയില്‍ ബാങ്ക് കൈകൊണ്ട നടപടികളുടെയും സമൂഹത്തിന്റെ സമഗ്ര സൂക്ഷിപ്പുകാരനായി ബാങ്ക് എടുത്ത ഉദ്യമങ്ങളുടെയും തെളിവാണ് ഈ ബഹുമതിയെന്ന് ആന്റു ജോസഫ് പറഞ്ഞു.