സ്വകാര്യ മേഖലയിലെ ശമ്പളം ഇനി ബാങ്കുവഴി

single-img
22 February 2012

സംസ്ഥാനത്ത് സ്വകാര്യമേഖലിയില്‍ ജോലി ചെയ്യുന്നവരുടെശമ്പളം ഇനി ബാങ്കു വഴി നല്‍കണം. ഇതു സംബന്ധിച്ച ഉത്തരവ് കഴിഞ്ഞ ദിവസമിറങ്ങി. കുറച്ചു ശമ്പളം കൊടുത്ത ശേഷം കൂടുതല്‍ രേഖകളില്‍ കാണിച്ചുള്ള അനവധി തട്ടിപ്പുകള്‍ സംസ്ഥാനത്ത് നടക്കുന്നുണ്ടെന്നും അതു തടയുക എന്ന ഉദ്ദേശത്തോടെയാണ് ഈ ഉത്തരവ് നടപ്പാക്കിയതെന്നും വക്താവ് അറിയിച്ചു. കേരളത്തിലെ സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും പ്രൊഫഷണല്‍ കോളേജിലുമാണ് ഇത്തരം സംഭവങ്ങള്‍ നടക്കുന്നതെന്ന് തൊഴില്‍ വകുപ്പധികൃതര്‍ കണ്ടെത്തിയിരുന്നു.