പാമോയില്‍ കേസില്‍ കക്ഷിചേര്‍ക്കണമെന്ന് ആവശ്യപ്പെട്ട് വി.എസ് ഹര്‍ജി നല്‍കി

single-img
22 February 2012

പാമോയില്‍ കേസില്‍ കക്ഷിചേര്‍ക്കണമെന്ന് ആവശ്യപ്പെട്ട് വി.എസ്. അച്യുതാനന്ദന്‍ തൃശൂര്‍ വിജിലന്‍സ് കോടതിയില്‍ ഹര്‍ജി നല്‍കി. കേസ് ഇന്ന് പരിഗണിക്കാനിരിക്കെയാണ് വി.എസിന്റെ ഹര്‍ജി. രാവിലെ വി.എസിന്റെ അഭിഭാഷകരാണ് കോടതിയില്‍ ഹര്‍ജി നല്‍കിയത്. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ കുറ്റവിമുക്തനാക്കി വിജിലന്‍സ് സംഘം നല്‍കിയ റിപ്പോര്‍ട്ട് തള്ളുക, ഉമ്മന്‍ചാണ്ടിയുടെ പങ്ക് അന്വേഷിക്കാന്‍ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിക്കുക തുടങ്ങിയ ആവശ്യങ്ങളും ഹര്‍ജിയില്‍ ഉന്നയിച്ചിട്ടുണ്ട്.