ശിലാസ്ഥാപനം ബഹിഷ്‌കരിച്ചത് ജനങ്ങളെ വഞ്ചിക്കുന്നതിന് കൂട്ടുനില്‍ക്കാന്‍ കഴിയാത്തതിനാല്‍: വി.എസ്

single-img
21 February 2012

കേരളത്തിലെ പൊതുജനങ്ങളെ വഞ്ചിക്കുന്നതിന് കൂട്ടുനില്‍ക്കുകയെന്നത് അപമാനകരമായതിനാലാണ് താന്‍ കഞ്ചിക്കോട് കോച്ച് ഫാക്ടറിയുടെ ശിലാസ്ഥാപനച്ചടങ്ങില്‍ നിന്ന് വിട്ടുനില്‍ക്കുന്നതെന്ന് വി.എസ്. പിറവം തെരഞ്ഞെടുപ്പ് മുന്‍നിര്‍ത്തി തങ്ങള്‍ എന്തോ മഹാകാര്യം ചെയ്തുവെന്ന് വരുത്തുന്നതിന് വേണ്ടിയുള്ള ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ ശ്രമമാണിതെന്ന് വി.എസ് കുറ്റപ്പെടുത്തി. 5000 കോടി മുതല്‍ മുടക്കില്‍ 5000 പേര്‍ക്ക് തൊഴില്‍ എന്ന രീതിയില്‍ നടപ്പിലാക്കിയ സംരംഭം 500 കോടി മുതല്‍ മുടക്കില്‍ 500 പേര്‍ക്ക് മാത്രം തൊഴില്‍ എന്ന രീതിയിലേക്ക് മാറ്റിയെന്നും വി.എസ് പറഞ്ഞു.