ജമാഅത്ത് സ്കൂൾ ഫെസ്റ്റിനു ഗംഭീര സമാപനം

single-img
21 February 2012

തിരുവനന്തപുരം കൊല്ലം ജില്ലകളിലെ ജമാഅത്ത് മസ്ജിദുകളുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന സ്‌കൂളുകളുടെ കലാസാഹിത്യ മത്സരങ്ങള്‍ 21ന് വെഞ്ഞാറമൂട് എം.എ.എം. പബ്ലിക് സ്‌കൂളിലും റാസ് ഓഡിറ്റോറിയത്തിലുമായി നടന്നു. ജമാഅത്ത് സ്‌കൂള്‍ കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റിയാണ് പരിപാടി സംഘടിപ്പിച്ചത്.ചെയർമാൻ പനച്ചമൂട് ഷാജഹാന്റെ നേതൃത്വത്തിൽ നടന്ന സമ്മേളനത്തിൽ കോലിയക്കോട് എൻ കൃഷ്ണൻ നായർ എം.എൽ.എ സ്കൂൾ ഫെസ്റ്റ് ഉദ്ഘാടനം ചെയ്തു.സ്വാഗതസംഘം രക്ഷാധികാരി ഫത്തഹുദ്ദീൻ റഷാദി പതാക ഉയർത്തി.പ്രോഗ്രാം കൺവീനർ പനവൂർ നിസ്സാമുദ്ദീൻ,ജമാ അത്തെ പ്രസിഡന്റ് എം.എസ് ഹാഷിം,വാർഡ് മെമ്പർ സരളകുമാരി,വെഞ്ഞാറ്മൂട് റഷീദ്,നീർച്ചാലിൽ ബഷീർ,സാലി ഉദ്രമൂട്ട്,ഇ.എ ഷാൻ,മുഹമ്മദ് സാലി മൈലക്കൽ,അബ്ദുൽ സത്താർ,മുഹമ്മദ് യാസി എന്നിവർ പ്രസംഗിച്ചു

നാല് വേദികളിലായാണു മത്സരങ്ങൾ നടന്നത്.സാംസ്കാരിക ഘോഷയാത്രക്ക് സേഷം നടന്ന സമാപന സമ്മേളനം എ.പി അബ്ദുള്ളക്കുട്ടി എം.എൽ.എ ഉദ്ഘാടനം ചെയ്തു.മ്.എ റഷീദ് വെഞ്ഞാറ്മൂട് അധ്യക്ഷത വഹിച്ചു.ജില്ലാ പ്രസിഡന്റ് രമണി പി നായർ,അനിത മഹേശൻ,പാമ്പാടി ഷഹാബുദ്ദീൻ,പനയമുട്ടം അനീഷ്,കൊചിറ റഷീദ് എന്നിവർ പ്രസംഗിച്ചു.വിജയികൾക്ക് സർട്ടിഫിക്കറ്റും ട്രോഫികളും നൽകി

[nggallery id=41]