റഷ്യയില്‍ ദരിദ്രര്‍ ഏറുന്നു

single-img
21 February 2012

റഷ്യയിലെ മൊത്തം ജനസംഖ്യയില്‍ 12.8 ശതമാനം പേര്‍ ദാരിദ്ര്യരേഖയ്ക്കു താഴെയാണെന്നു റിപ്പോര്‍ട്ട്. ദരിദ്രരുടെ എണ്ണം കഴിഞ്ഞ വര്‍ഷം 0.2 ശതമാനം വര്‍ധിച്ചതായും ഫെഡറല്‍ സ്റ്റേറ്റ് സ്റ്റാറ്റിസ്റ്റിക്‌സ് സര്‍വീസ് മേധാവി അലക്‌സാണ്ടര്‍ സുരിനോവ് അറിയിച്ചു. ആഗോളസാമ്പത്തിക പ്രതിസന്ധിയാണു ദരിദ്രരുടെ എണ്ണം വര്‍ധിക്കാന്‍ കാരണമെന്നും അദ്ദേഹം പറഞ്ഞു.