പോണ്ടിംഗ് ഏകദിനക്രിക്കറ്റില്‍ നിന്നും വിരമിച്ചു

single-img
21 February 2012

ഓസ്‌ട്രേലിയന്‍ ക്രിക്കറ്റിനെ പുതിയ ഉയരങ്ങളിലെത്തിച്ച പോണ്ടിംഗിന്റെ വിരമിക്കല്‍ ഒരു യുഗത്തിനാണ് അന്ത്യംകുറിച്ചിരിക്കുന്നത്. മോശം ഫോമിനെത്തുടര്‍ന്ന് ഓസ്‌ട്രേലിയയുടെ ഏകദിന ടീമില്‍ നിന്ന് ഒഴിവാക്കിയിരുന്നു. ഇതോടെ പോണ്ടിംഗിന്റെ ഏകദിന കരിയര്‍ ഏതാണ്ട് അവസാനിച്ചു എന്ന വിലയിരുത്തലാണ് ഉണ്ടായിരുന്നത്.

ഏകദിന ടീമില്‍ നിന്ന് എന്നെ പുറത്താക്കിയതില്‍ വിഷമമുണ്ട്. എന്നാല്‍, അതില്‍ യാതൊരു തെറ്റുമുള്ളതായി തോന്നുന്നില്ല. കഴിഞ്ഞ നാലഞ്ചു മത്സരങ്ങളില്‍ ഞാന്‍ പരാജയമായിരുന്നു. അടുത്ത ലോകകപ്പിലേക്ക് ടീമിനെ ഒരുക്കുന്ന ഒരു സെലക്്ഷന്‍ കമ്മിറ്റിക്കും ക്രിക്കറ്റ് ബോര്‍ഡിനും ഇതേ ചെയ്യാനൊക്കൂ എന്ന കാര്യം എനിക്കു മനസിലാകും. ഏകദിന ടീമില്‍നിന്ന് പുറത്താക്കിയശേഷം വിരമിക്കല്‍ പ്രഖ്യാപിക്കേണ്ടിവന്നതില്‍ വിഷമമുണ്ട്. എന്നാല്‍, ഏകദിന ക്രിക്കറ്റില്‍ എനിക്ക് ഇനി എന്തെങ്കിലും ചെയ്യാനാകുമെന്നു കരുതുന്നില്ല. അതുകൊണ്ട് വിടവാങ്ങുന്നു. എങ്കിലും ടെസ്റ്റ് ടീമില്‍ എന്റെ കഴിവിന്റെ പരമാവധി ഉപയോഗിക്കാന്‍ ശ്രമിക്കും- വിരമിക്കല്‍ പ്രഖ്യാപിച്ചുകൊണ്ടുള്ള വാര്‍ത്താ സമ്മേളനത്തില്‍ പോണ്ടിംഗ് പറഞ്ഞു.