പോളിയോ തുള്ളി മരുന്ന് വിതരണം നടന്നു

single-img
21 February 2012

സംസ്ഥാനത്ത് പൾസ് പോളിയോ വിതരണം നടന്നു.ബസ് സ്റ്റാന്‍ഡ്, റയില്‍വേ സ്റ്റേഷന്‍, വിമാനത്താവളം, അംഗന്‍വാടികള്‍, ഷോപ്പിങ് മാളുകള്‍ ഉള്‍പ്പെടെ വിവിധ സ്ഥലങ്ങളിലായാണു തുള്ളിമുരുന്നുകള്‍നല്‍കിയത്.യാത്ര ചെയ്യുന്നവര്‍ക്കും മറ്റുമായി മൊബൈല്‍ ബൂത്തുകളും സജ്ജമാക്കിയിരുന്നു

അഞ്ചു വയസ്സിനു താഴെയുള്ള എല്ലാ കുട്ടികള്‍ക്കും ഒരേ ദിവസം ഓരോ ഡോസ് തുള്ളിമരുന്നു നല്‍കി പോളിയോ രോഗാണു സംക്രമണം തടയുകയാണ് പരിപാടിയുടെ ലക്ഷ്യം. രോഗപ്രതിരോധ പട്ടിക പ്രകാരം പോളിയോ തുള്ളിമരുന്നു നല്‍കിയ കുട്ടികള്‍ക്കും നവജാത ശിശുക്കള്‍ക്കും പള്‍സ് പോളിയോ പദ്ധതിയുടെ ഭാഗമായ തുള്ളിമരുന്നു നല്‍കണം.

സര്‍ക്കാര്‍ നഴ്സുമാര്‍, സാമൂഹികക്ഷേമ വകുപ്പ് ഉദ്യോഗസ്ഥര്‍. എന്‍സിസി, എന്‍എസ്എസ്, റോട്ടറി ക്ളബുകള്‍ തുടങ്ങിയവയുടെ സഹായത്തോടെയാണു തുള്ളിമരുന്നുകള്‍ വിതരണം ചെയ്തത്.