പിറവം ഉപതെരഞ്ഞെടുപ്പ്: വോട്ടര്‍പട്ടികയെച്ചൊല്ലി എല്‍ഡിഎഫ് പരാതി നല്‍കി

single-img
21 February 2012

പിറവം ഉപതെരഞ്ഞെടുപ്പില്‍ വോട്ടര്‍പട്ടികയെച്ചൊല്ലി എല്‍ഡിഎഫ് തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി. വ്യാജരേഖ ഉപയോഗിച്ച് വോട്ടര്‍പട്ടികയില്‍ ആളെ തിരുകി കയറ്റാന്‍ ശ്രമിക്കുന്നുവെന്നാണ് പരാതി. തിരുമാറാടി പഞ്ചായത്തില്‍ അന്യസംസ്ഥാന തൊഴിലാളികളെയും വോട്ടര്‍പട്ടികയില്‍ തിരുകി കയറ്റാന്‍ ശ്രമിക്കുന്നുണ്‌ടെന്നും യുഡിഎഫ് ഘടകകക്ഷികളിലെ പ്രാദേശിക നേതാക്കളാണ് ഇതിനു പിന്നിലെന്നും പരാതിയില്‍ പറയുന്നു.