പാകിസ്ഥാന്‍ ചാരന്‍ ഡല്‍ഹിയില്‍ പിടിയിലായി

single-img
21 February 2012

കോല്‍ക്കത്തയില്‍ 1992 മുതല്‍ അനധികൃതമായി താമസിച്ചുവരികയായിരുന്ന പാക്കിസ്ഥാന്‍ ചാരനെ ഡല്‍ഹിയില്‍ അറസ്റ്റ് ചെയ്തു. കറാച്ചി സ്വദേശി കമ്രാന്‍ അക്ബര്‍ എന്ന അത്താര്‍ ആസിഫ് ഹുസൈന്‍(39) ആണ് അറസ്റ്റിലായത്. ന്യൂഡല്‍ഹി റെയില്‍വേ സ്റ്റേഷനില്‍ കഴിഞ്ഞ 13നാണ് ഇയാളെ അറസ്റ്റ് ചെയ്തതെന്നു പോലീസ് അറിയിച്ചു. ഇന്ത്യന്‍ പ്രതിരോധ കാര്യങ്ങള്‍ സംബന്ധിച്ച ചില രേഖകള്‍ ഇയാളില്‍നിന്നു പിടിച്ചെടുത്തതായി ഡെപ്യൂട്ടി പോലീസ് കമ്മീഷണര്‍ അശോക് ചന്ദ് പറഞ്ഞു.