പ്രത്യേക റെയില്‍വേ സോണ്‍ കേരളത്തിനു അത്യാവശ്യമാണെന്ന് മുഖ്യമന്ത്രി

single-img
21 February 2012

കേരളം പ്രത്യേക റയില്‍വേ സോണിന് അര്‍ഹരാണെന്നും റയില്‍വേ മന്ത്രിയും മറ്റു കേന്ദ്രമന്ത്രിമാരും ഈ കാര്യത്തില്‍ അനുകൂലമായ നിലപാട് എടുക്കുമെന്നാണ് പ്രതീക്ഷയെന്നും മുഖ്യമന്ത്രി. പാലക്കാട് കോട്ടമൈതാനിയില്‍ കോച്ച് ഫാക്ടറി ശിലാസ്ഥാപന ചടങ്ങില്‍ അധ്യക്ഷത വഹിക്കുകയായിരുന്നു അദ്ദേഹം. ശക്തവും ആധുനികവുമായ റെയില്‍വേ അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കാനുള്ള തീവ്രശ്രമത്തിലാണു സംസ്ഥാന സര്‍ക്കാര്‍. ഇതിനു കേന്ദ്രസര്‍ക്കാറിന്റെ പൂര്‍ണപിന്തുണ ആവശ്യമാണ്. കൊച്ചി മെട്രോയ്ക്കുള്ള അന്തിമാനുമതി ഉടന്‍ ലഭിക്കുമെന്നാണു പ്രതീക്ഷിക്കുന്നത്. അതിവേഗ റെയില്‍ കോറിഡോറിനു പുറമെ കോഴിക്കോട്ടെയും തിരുവനന്തപുരത്തെയും മോണോ റെയില്‍ പ്രോജക്ടും എത്രയും വേഗം യാഥാര്‍ഥ്യമാക്കാന്‍ റെയില്‍വേ സഹായിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.