വനിതായാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കുമെന്ന് കേന്ദ്ര റയില്‍വേ മന്ത്രി

single-img
21 February 2012

വനിതായാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കുമെന്ന് കേന്ദ്ര റെയില്‍ മന്ത്രി ദിനേശ് ത്രിവേദി പറഞ്ഞു. പാലക്കാട് കഞ്ചിക്കോട് കോച്ച് ഫാക്ടറിയുടെ ശിലാസ്ഥാപനച്ചടങ്ങ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ആര്‍പിഎഫിലെ പ്രത്യേക വിഭാഗത്തിനായിരിക്കും വനിതായാത്രക്കാരുടെ സുരക്ഷാച്ചുമതലയെന്നും ഇതിനായി വനിതാ പോലീസിനെ നിയോഗിക്കുമെന്നും മന്ത്രി പറഞ്ഞു. സുരക്ഷയ്ക്കായി സംസ്ഥാന പോലീസിന്റെ സഹായവും പ്രതീക്ഷിക്കുന്നതായി അദ്ദേഹം പറഞ്ഞു.