മാണിക്കോട് ശിവക്ഷേത്രത്തില്‍ സമൂഹവിവാഹം

single-img
21 February 2012

വെഞ്ഞാറമൂട് മാണിക്കോട് ശിവക്ഷേത്ത്രില്‍ ശിവരാത്രി മഹോത്സവത്തിനോടനുബന്ധിച്ചു നടന്ന സമൂഹ വിവാഹത്തില്‍ അഞ്ച് നിര്‍ദ്ദന യുവതികള്‍ക്ക് മംഗല്യഭാഗ്യം ലഭിച്ചു.

കഴിഞ്ഞ ദിവസം നടന്ന സമൂഹവിവാഹം ശ്രീ. കോലിയക്കോട് കൃഷ്ണന്‍നായര്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. എ സമ്പത്ത് എം.പി. യും സമൂഹത്തിലെ വിവിധ തുറകളില്‍പ്പെട്ട പ്രമുഖരും സംബന്ധിച്ചു. വിശിഷ്ടാതിഥികളായി സനിമാനടന്‍ ഭീമന്‍രഘുവും നടി പ്രവീണയും സംബന്ധിച്ചു. തുടര്‍ന്ന് വിഭവസമൃദ്ധമായ മാണിക്കോട് സദ്യയും നടന്നു.

2001-ല്‍ ആരംഭിച്ച സമൂഹ വിവാഹം പത്തു വര്‍ഷം പിന്നിടുമ്പോള്‍ നൂറോളം യുവതികള്‍ക്കാണ് ഇതുവരെ മംഗല്യ ഭാഗ്യം ലഭിച്ചത്.