കിംഗ്ഫിഷര്‍ 30 വിമാനങ്ങള്‍ കൂടി റദ്ദാക്കി

single-img
21 February 2012

വന്‍ കടബാധ്യതയില്‍പ്പെട്ട കിംഗ്ഫിഷര്‍ എയര്‍ലൈന്‍സ് സമ്മര്‍ദതന്ത്രത്തിന്റെ ഭാഗമായി ഇന്നലെ 30 വിമാനങ്ങളുടെ സര്‍വീസു കൂടി റദ്ദാക്കി. വിമാനങ്ങള്‍ റദ്ദാക്കുന്നതുള്‍പ്പെടെയുള്ള കാര്യങ്ങള്‍ എയര്‍ലൈസ് വക്താക്കള്‍ സിവില്‍ വ്യോമയാന ഡയറക്ടര്‍ ജനറലിനെ കണ്ട് അറിയിച്ചു. ദിവസങ്ങള്‍ക്കുള്ളില്‍ ഈ സര്‍വീസ് പുനരാരംഭിക്കുമെന്നാണു പ്രതീക്ഷയെന്നും ബന്ധപ്പെട്ടവര്‍ പറയുന്നു.