അനധികൃത സ്വത്ത്: ജയലളിതയ്ക്ക് നോട്ടീസ്

single-img
21 February 2012

അനധികൃത സ്വത്ത് സമ്പാദന കേസില്‍ തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതയ്ക്കു സുപ്രീംകോടതി നോട്ടീസ്. കേസ് റദ്ദാക്കിയ മദ്രാസ് ഹൈക്കോടതി വിധിക്കെതിരേ സിബിഐ സമര്‍പ്പിച്ച അപ്പീല്‍ പരിഗണിച്ചാണ് സുപ്രീംകോടതിയുടെ നടപടി. എന്നാല്‍, ഹൈക്കോടതി വിധി സ്‌റ്റേ ചെയ്യാന്‍ കോടതി വിസമ്മതിച്ചു. 1992 ല്‍ മൂന്നു ലക്ഷം യുഎസ് ഡോളര്‍ അനധികൃതമായി മുഖ്യമന്ത്രി ജയലളിത സ്വീകരിച്ചെന്ന കേസാണ് കഴിഞ്ഞ സെപ്റ്റംബര്‍ 30-നു മദ്രാസ് ഹൈക്കോടതി റദ്ദാക്കിയത്. തനിക്കെതിരേ രജിസ്റ്റര്‍ ചെയ്ത എഫ്‌ഐആര്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ടു ജയലളിത സമര്‍പ്പിച്ച ഹര്‍ജി പരിഗണിച്ചായിരുന്നു ഹൈക്കോടതിയുടെ നടപടി. എന്നാല്‍, ന്യൂയോര്‍ക്കിലെ ബാങ്കേഴ്‌സ് ട്രസ്റ്റില്‍ നിന്നു ഡിമാന്‍ഡ് ഡ്രാഫ്റ്റ് അയച്ചതിനു രേഖകളുണെ്ടന്നും നിയമപരമല്ലാത്ത പണം കൈമാറ്റമായിരുന്നെന്നും ചൂണ്ടിക്കാട്ടി സിബിഐ സുപ്രീംകോടതിയെ സമീപിക്കുകയായിരുന്നു.