യുഎന്‍ ആണവോര്‍ജ ഉദ്യോഗസ്ഥര്‍ ഇറാനുമായി ചര്‍ച്ച നടത്തി

single-img
21 February 2012

ഇറാനിലെത്തിയ യുഎന്‍ ആണവോര്‍ജസമിതി ഉദ്യോഗസ്ഥര്‍ സംഘര്‍ഷം ഒഴിവാക്കുന്നതിന്റെ ഭാഗമായി ഇറാന്‍ ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തി. ആണവപദ്ധതികളുടെ പേരില്‍ ഇറാനും പാശ്ചാത്യരാജ്യങ്ങളും തമ്മില്‍ സംഘര്‍ഷത്തിന്റെ വക്കിലെത്തിനില്‍ക്കേയാണു യുഎന്‍ ആണവോര്‍ജസമിതി ഉദ്യോഗസ്ഥര്‍ രണ്ടുദിവസത്തെ സന്ദര്‍ശനത്തിന് ടെഹ്‌റാനിലെത്തിയത്. ഏറെ സങ്കീര്‍ണമായ വിഷയമായതിനാല്‍ ഇറാന്റെ ആണവപ്രശ്‌നം പരിഹരിക്കാന്‍ സമയമെടുക്കുമെന്ന് യുഎന്‍ ആണവോര്‍ജസമിതി ഉദ്യോഗസ്ഥര്‍ അഭിപ്രായപ്പെട്ടതായി ഔദ്യോഗികവാര്‍ത്താ ഏജന്‍സിയായ ഇസ്‌ലാമിക് റിപ്പബ്ലിക് ന്യൂസ് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. അന്താരാഷ്ട്രനിയമങ്ങള്‍ക്കു വിരുദ്ധമായി ഇറാന്‍ ചില ആണവനേട്ടങ്ങള്‍ സ്വായത്തമാക്കിയതായി കഴിഞ്ഞ നവംബറില്‍ അന്താരാഷ്ട്ര ആണവോര്‍ജസമിതി വെളിപ്പെടുത്തിയിരുന്നു. ഇക്കാര്യത്തില്‍ വ്യക്തത വരുത്തേണ്ടത് ഇറാന്‍ അധികൃതരാണെന്ന് യുഎന്‍ സെക്രട്ടറി ജനറല്‍ ബാന്‍കിമൂണും വ്യക്തമാക്കിയിരുന്നു.