വെടിയേററു മരിച്ച വാലന്റൈന്റെ ഭാര്യ ഹൈക്കോടതിയില്‍ ഹര്‍ജി നല്കി

single-img
21 February 2012

ഇറ്റാലിയന്‍ എണ്ണക്കപ്പലിലെ നാവികരുടെ വെടിയേറ്റു മരിച്ച മത്സ്യത്തൊഴിലാളി വാല ന്റൈന്റെ ഭാര്യയും മക്കളും നഷ്ടപരിഹാരം ആവശ്യപ്പെട്ടു ഹൈക്കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചു. ഡോറ വാലന്റൈന്‍, മക്കളായ വി. ഡെറിക്, വി. ജീന്‍ എന്നിവരാണ് ഒരു കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ടു ഹൈക്കോടതിയെ സമീപിച്ചത്. നഷ്ടപരിഹാരം നല്കുന്നതു വരെ കപ്പല്‍ വിട്ടുകൊടുക്കരുതെന്നു നിര്‍ദേശിക്കണമെന്നു ഹര്‍ജിയില്‍ പറയുന്നു. ജസ്റ്റീസ് ഹാരൂണ്‍ അല്‍ റഷീദ് ഹര്‍ജി ഇന്നു പരിഗണിക്കാനായി മാറ്റി. ‘എന്റിക്ക ലക്‌സി’ കപ്പലിന്റെ ഉടമ, കപ്പലിന്റെ ക്യാപ്റ്റന്‍, മത്സ്യത്തൊഴിലാളികളെ വെടിവച്ചു കൊലപ്പെടുത്തിയ കേസില്‍ അറസ്റ്റിലായ ഇറ്റാലിയന്‍ നാവികസേനയുടെ സാന്‍ മാര്‍ക്കോ ബറ്റാലിയനിലെ ലത്തോരെ മസിമിലിയാനോ, സാല്‍വത്തോറ്റെ ജിറോണെ എന്നിവരെ എതിര്‍കക്ഷികളാക്കിയാണു ഹര്‍ജി സമര്‍പ്പിച്ചിട്ടുള്ളത്.