തിരുവനന്തപുരം ജില്ല ബോഡിബിൽഡിങ്ങ് അസോസിയേഷൻ പുന:സംഘടിപ്പിച്ചു

single-img
21 February 2012

തിരുവനന്തപുരം ജില്ലാ ബോഡി ബിൽഡിങ്ങ് അസോസിയേഷന്റെ പുന:സംഘടനാ തിരഞ്ഞെടുപ്പ് 19/02/2012 ഞായറാഴ്ച ട്രിവാൻഡ്രം ഹോട്ടലിൽ വെച്ച്  സംസ്ഥാന ബോഡിബിൽഡിങ്ങ് അസോസിയേഷൻ ഭാരവാഹികളുടെ നേതൃത്വത്തിൽ നടന്നു.പുതിയ പ്രസിഡന്റായി സ്മാർട്ട്ഫിറ്റ്നസിലെ മൈക്കിളിനെയും സെക്രട്ടറിയായി ന്യൂ കേരളയിലെ സന്തോഷ്കുമാറിനെയും ട്രഷറിയായി ബോഡി വേൾഡിലെ ബേബിച്ചനെയും തിരഞ്ഞെടുത്തു.മിസ്റ്റർ ഇന്ത്യ രാജേഷ്,സ്റ്റേറ്റ് ഒളിമ്പിക് അസോസിയേഷൻ സെക്രട്ടറി ജയകുമാർ.സംസ്ഥാന നിരീക്ഷകൻ അരുൺകുമാർ എന്നിവർ പരിപാടിയിൽ പങ്കെടുത്തു.അവശത അനുഭവിക്കുന്ന ബോഡിബിൽഡേഷ്സിനു വേണ്ടിയുള്ള സഹായധനം നൽകുമെന്ന് തിരഞ്ഞെടുക്കപ്പെട്ട ഭാരവാഹികൾ അറിയിച്ചു.സ്റ്റേറ്റ് ഓപ്പൺ മീറ്റ് ചാമ്പ്യൻഷിപ്പ് നടത്തുമെന്നും തിരഞ്ഞെടുക്കപ്പെട്ട ഭാരവാഹികൾ അറിയിച്ചു