നിദ്ര 24നു റിലീസ് ചെയ്യും

single-img
21 February 2012

ഭരതൻ സംവിധാനം ചെയ്ത നിദ്ര വീണ്ടും പ്രേക്ഷകരുടെ മുന്നിലെത്തും.ഭരതന്റെ മകൻ സിദ്ധാര്‍ഥ് ഭരതന്‍ സംവിധാനം ചെയ്യുന്ന ‘നിദ്ര’ ഫിബ്രവരി 24ന് രമ്യ റിലീസ് തിയേറ്ററിലെത്തിക്കുന്നു. `ആധുനിക ലോകത്തിനു പറ്റിയ ഒരു ലൗവ്‌ സ്‌റ്റോറിയാണ്‌ ചിത്രത്തിനുള്ളത്‌. ഇപ്പോഴും ഇതിന്‌ പ്രസക്‌തിയുണ്ടെന്ന്‌ കണ്ടതിനാലാണ്‌്‌ താന്‍ റീമേക്ക്‌ ചെയ്‌തതെന്നും സിദ്ധാര്‍ത്ഥ്‌ പറയുന്നു.ചാപ്പാ കുരിശിന്‍റെ സംവിധായകനായ സമീര്‍ താഹിറാണ് നിദ്രയുടെ ഛായാഗ്രാഹകന്‍. ജാസി ഗിഫ്റ്റ് സംഗീതം നല്‍കുന്നു.

സിദ്ധാര്‍ഥ് ഭരതന്‍, ജിഷ്ണു, തലൈവാസല്‍ വിജയ്, വിജയ് മേനോന്‍, മണികണ്ഠന്‍ പട്ടാമ്പി, രാജീവ് പരമേശ്വരന്‍, മാസ്റ്റര്‍ അജ്മല്‍, റിമ കല്ലിങ്കല്‍, സരയൂ, കെ.പി.എ.സി. ലളിത, കവിത, ശോഭ മോഹന്‍, അംബിക മോഹന്‍ തുടങ്ങിയവരാണ് നിദ്രയിലെ പ്രധാന താരങ്ങള്‍