ആലുക്കാസ് ജ്വല്ലറിയുടെ തിരുപ്പൂര്‍ ഷോറൂമില്‍ വന്‍ കവര്‍ച്ച

single-img
21 February 2012

ആലുക്കാസ് ജ്വല്ലറിയുടെ തിരുപ്പൂര്‍ ഷോറൂമില്‍ വന്‍ കവര്‍ച്ച. പതിന്നാലു കോടി രൂപയുടെ സ്വര്‍ണ-വജ്ര ആഭരണങ്ങള്‍ മോഷ്ടിക്കപ്പെട്ടു. 40 കിലോഗ്രാം സ്വര്‍ണവും ഒരു കിലോഗ്രാം ഡയമണ്ട് ആഭരണങ്ങളുമാണു മോഷണം പോയത്. ഇന്നലെ പുലര്‍ച്ചെയായിരുന്നു സംഭവം. വെല്‍ഡിംഗ് മെഷീന്‍ ഉപയോഗിച്ച് ഷോറൂമിന്റെ ഗ്രൗണ്ട്ഫ്‌ളോര്‍ തുരന്നാണു മോഷ്ടാക്കള്‍ അകത്തുകയറിയതെന്നു പോലീസ് പറഞ്ഞു. ആദ്യനിലയിലുള്ള ഷോറൂമിലെ മുഴുവന്‍ ആഭരണങ്ങളും നഷ്ടപ്പെട്ടിട്ടുണ്ട്. ജീവനക്കാരെ ചോദ്യംചെയ്തുവരുകയാണെന്നു പോലീസ് അറിയിച്ചു.