ത്രിരാഷ്ട്ര ക്രിക്കറ്റ്: ടോസ് നേടിയ ശ്രീലങ്ക ബാറ്റിംഗിന്

single-img
20 February 2012

ത്രിരാഷ്ട്ര പരമ്പരയിലെ നിര്‍ണായക മത്സരത്തില്‍ ടോസ് നേടിയ ശ്രീലങ്ക ഇന്ത്യക്കെതിരെ ബാറ്റിംഗ് തെരഞ്ഞെടുത്തു. ഒരു കളിയില്‍ വിലക്ക് നേരിടുന്ന നായകന്‍ ധോണിക്കു പകരം സെവാഗാണ് ടീം ഇന്ത്യയെ നയിക്കുന്നത്. ഇന്നു ജയിച്ചാല്‍ ഇന്ത്യക്ക് ഫൈനല്‍ബര്‍ത്ത് ഉറപ്പിക്കാനുമാകും. സഹീര്‍ ഖാന്‍, രോഹിത് ശര്‍മ എന്നിവര്‍ക്കു പകരം വിക്കറ്റ് കീപ്പര്‍ പാര്‍ഥിവ് പട്ടേലും സ്പിന്നര്‍ ആര്‍.ആശ്വിനും ടീമില്‍ ഇടംനേടിയിട്ടുണ്ട്.