2ജി ലൈസന്‍സ് റദ്ദാക്കിയതു മറ്റു മേഖലകളെ ബാധിക്കും: കപില്‍ സിബല്‍

single-img
20 February 2012

122 ടെലികോം ലൈസന്‍സുകള്‍ റദ്ദാക്കിയ സുപ്രീംകോടതി വിധി ഖനനം ഉള്‍പ്പെടെയുള്ള മറ്റു മേഖലകളെയും ബാധിക്കുമെന്ന് ടെലികോം മന്ത്രി കപില്‍ സിബല്‍. ടെലികോം മേഖലയില്‍ ലൈന്‍സസ് അനുവദിച്ച അതേ മാനദണ്ഡത്തിലാണ് ലൈസന്‍സ് അനുവദിച്ചിരിക്കുന്നതെന്നു മന്ത്രി ചൂണ്ടിക്കാട്ടി. സുപ്രീംകോടതിവിധിയെക്കുറിച്ച് കേന്ദ്രസര്‍ക്കാര്‍ പഠിച്ചുകൊണ്ടിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. എ.രാജ ടെലികോം മന്ത്രിയായിരുന്ന കാലത്ത് അനുവദിച്ച 122 2ജി ലൈസന്‍സുകളാണു സുപ്രീംകോടതി റദ്ദാക്കിയത്.