മുല്ലപ്പെരിയാര്‍: തമിഴ്‌നാട് രാഷ്ട്രീയ മുതലെടുപ്പു നടത്തുന്നു- ബിജിമോള്‍

single-img
20 February 2012

മുല്ലപ്പെരിയാര്‍ പ്രശ്‌നത്തില്‍ തമിഴ്‌നാട് രാഷ്ട്രീയ മുതലെടുപ്പു നടത്തുകയാണെന്നും വിഷയത്തില്‍ പ്രധാനമന്ത്രി ഇടപെടണമെന്നും സമരം കൂടുതല്‍ ശക്തമാക്കുമെന്നും ഇ.എസ്. ബിജിമോള്‍ എംഎല്‍എ. കറുകച്ചാല്‍ ചിറയ്ക്കല്‍ തണല്‍ സ്വാശ്രയ സംഘത്തിന്റെ ആഭിമുഖ്യത്തില്‍ എന്‍എസ്എസ് കരയോഗം ഹാളില്‍ നടന്ന മുല്ലപ്പെരിയാര്‍ സെമിനാര്‍ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു എംഎല്‍എ. ഡോ. എന്‍. ജയരാജ് എംഎല്‍എ അധ്യക്ഷതവഹിച്ചു. ജി. രഘുനാഥന്‍ നായര്‍, സുലോചന മധു, ജോസ് ചമ്പക്കര, കെ. ബിനു, എന്‍.ജി. കൃഷ്ണന്‍കുട്ടി എന്നിവര്‍ പ്രസംഗിച്ചു.