രാമനാട്ടുകരയില്‍ തെരുവുകച്ചവടങ്ങള്‍ ഒഴിപ്പിച്ചു.

single-img
19 February 2012

calicut

രാമനാട്ടുകരയില്‍ റോഡ് കയ്യേറിയുള്ള അനധികൃത കച്ചവടങ്ങള്‍ പോലീസ് സഹായത്തോടെ പഞ്ചായത്ത് അധികൃതര്‍ ഒഴിപ്പിച്ചു. ഗതാഗത പരിഷ്‌കരണം നടപ്പാക്കിയ ടൗണില്‍ വീണ്ടും തെരുവുകച്ചവടങ്ങള്‍ വര്‍ധിച്ചത് പരാതിക്ക്  ഇടയാക്കിയിരുന്നു.

    പലതവണ ഒഴിപ്പിച്ച കച്ചവടങ്ങളാണ് വീണ്ടും വന്നതെന്നും ഇനിയും ഈപ്രവണത തുടര്‍ന്നാല്‍ നിയമ നടപടി സ്വീകരിക്കുമെന്നും അധികൃതര്‍ അറിയിച്ചു. രാമനാട്ടുകര പഞ്ചായത്ത് ജൂനിയര്‍ സൂപ്രണ്ട് പി.രാജേന്ദ്രന്‍, ഹെല്‍ത്ത്      ഇന്‍സ്‌പെക്ടര്‍ വി. മുഹമ്മദ്, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍വി.അനൂപ്, എ.എസ്.ഐ. കെ.സാദ്ദീഖ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു നടപടി.