യുപി തെരഞ്ഞെടുപ്പ്: നാലാംഘട്ടത്തില്‍ 57 ശതമാനം പോളിംഗ്

single-img
19 February 2012

ഉത്തര്‍പ്രദേശ് നിയമസഭയിലേക്കുള്ള നാലാം ഘട്ട വോട്ടെടുപ്പില്‍ 57 ശതമാനം പോളിംഗ്. 11 ജില്ലകളിലായി 56 സീറ്റിലേക്കാണ് തെരരഞ്ഞെടുപ്പ് നട ന്നത്. മൂന്നു മന്ത്രിമാരും 32 സിറ്റിംഗ് എംഎല്‍എമാരും 12 മുന്‍മന്ത്രിമാരും മത്സരരംഗത്തുണ്ട്. ആകെ 967 പേരാണ് മത്സരിക്കുന്നത്.
ഹര്‍ദോയ്, ഉന്നാവോ, ലക്‌നോ, റായ് ബറേലി, ഫറൂഖാബാദ്, സിഎസ്എം നഗര്‍, കന്നൗജ്, ബാന്‍ഡ, ചിത്രക്കൂട്ട്, ഫത്തേപ്പൂര്‍, പ്രതാപ്ഗാട്ട് എന്നീ ജില്ലകളിലാണ് തെരഞ്ഞെടുപ്പു നടന്നത്. നാലാം ഘട്ടത്തില്‍ 139 കോടീശ്വരന്മാരും 103 ക്രിമിനലുകളും മത്സരിക്കുന്നുണ്ട്.