പോളിയോ : കോഴിക്കോട് വിതരണം ഏപ്രില്‍ ഒന്നിന്

single-img
19 February 2012

കോഴിക്കോട് ജില്ലയില്‍ ഈ വര്‍ഷത്തെ പോളിയോ തുള്ളിമരുന്നുവിതരണം ഏപ്രില്‍ ഒന്നിനുനടക്കും. കോഴിക്കോട് ജില്ലയില്‍ മൊത്തമായി 2,57,563 കുട്ടികള്‍ക്കാണ് മരുന്നുനല്‍കുന്നത്. ഇതിനുവേണ്ടി 2295 ബൂത്തുകള്‍ സജ്ജമാക്കിയിട്ടുണ്ട്. കൂടാതെ  56 മൊബൈല്‍ ബൂത്തുകളും 62 ട്രാന്‍സിറ്റ് ബൂത്തുകളും പ്രവര്‍ത്തിക്കുന്നുണ്ട്. പ്രത്യേകം പരിശീലനം നല്‍കിയ 7810 വളന്റിയര്‍മാരെയും 377 സൂപ്പര്‍വൈസര്‍മാരേയും നിയോഗിച്ചിട്ടുള്ളതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ പി.കെ.മോഹനന്ഡ പറഞ്ഞു. സര്‍ക്കാര്‍ ആശുപത്രികള്‍, പ്രാധമികാരോഗ്യ കേന്ദ്രങ്ങള്‍, സ്വകാര്യ ആശുപത്രികള്‍, ഹോമിയോ ആയിര്‍വേദ ഡിസ്‌പെന്‍സറികള്‍, അംഗണവാടികള്‍, ബസ് സ്റ്റാന്‍ഡുകള്‍, റെയില്‍വെ സ്റ്റേഷനുകള്‍, പ്രത്യേകം സജ്ജമാക്കിയ ബൂത്തുകള്‍ എന്നിവിടങ്ങലളില്‍ തുള്ളിമരുന്ന് വിതരണം ചെയ്യും.