പൂജാമുറിയില്‍ ദൈവങ്ങളേക്കാള്‍ കൂടുതല്‍ ആള്‍ദൈവങ്ങളെന്നു പിണറായി

single-img
19 February 2012

ദൈവങ്ങളേക്കാള്‍ കൂടുതല്‍ ആള്‍ദൈവങ്ങളാണ് പൂജാമുറിയില്‍ സ്ഥാനം പിടിക്കുന്നതെന്നു സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍. സിപിഎം പാര്‍ട്ടി കോണ്‍ഗ്രസിന്റെ ഭാഗമായി നാദാപുരം റോഡിലെ സുകുമാര്‍ അഴീക്കോട് നഗറില്‍ വാഗ്ഭടാനന്ദ ഗുരുദേവനും കേരളീയ നവോത്ഥാനവും എന്ന വിഷയത്തില്‍ നടന്ന സെമിനാര്‍ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

വീടെടുക്കുമ്പോള്‍ തന്നെ പൂജാമുറിക്കുള്ള സ്ഥലം കൂടി കാണുന്ന അവസ്ഥയിലേക്കു നാം പിന്തരിപ്പനാവുകയാണ്. പഴയകാലത്ത് വിഗ്രഹങ്ങള്‍ തന്നെ വേണെ്ടന്നു പറഞ്ഞ വാഗ്ഭടാനന്ദന്റെ സ്മരണ പുതുക്കുമ്പോഴാണ് പൂജാമുറിയില്‍ ആള്‍ദൈവങ്ങള്‍ ഇടംപിടിക്കുന്നത്്. പുതിയ പുതിയ പൂജാവിഗ്രഹങ്ങള്‍ ഉണ്ടാകുന്നു. വളരെ പരിതാപകരമായ അവസ്ഥയാണ് ഇതെന്നും ഇടതുപക്ഷ ആഭിമുഖ്യമുള്ള സമൂഹത്തെ തകര്‍ക്കാനുള്ള ബോധപൂര്‍വ ശ്രമമാണ് കേരളത്തില്‍ നടക്കുന്നതെന്നും പിണറായി കുറ്റപ്പെടുത്തി.