വാഹനങ്ങളുടെ നമ്പര്‍ പ്ലേറ്റ് ക്രമീകരിക്കുന്നു.

single-img
19 February 2012

കോഴിക്കോട് ജില്ലയില്‍ റൂറല്‍ പോലീസ് മോട്ടോര്‍വാഹനങ്ങളുടെ നമ്പര്‍പ്ലേറ്റ് ക്രമീകരിക്കുന്നു. ഇരുചക്ര മുച്ചക്ര വാഹനങ്ങളുടെ നമ്പര്‍പ്ലേറ്റിന്റെ വലിപ്പം 200 : 100 മി.മീറ്ററും എല്‍.എം.വി – പാസഞ്ചര്‍ കാറുകളുടേത് 340 : 200 മി.മീ, 500 : 120 മി.മീറ്ററുമാണ്.

Calicut

മോട്ടോര്‍ സൈക്കിളിന്റെ രജിസ്‌ട്രേഷന്‍ മാര്‍ക്ക് വാഹനങ്ങളുടെ മുന്‍ഭാഗം കാണത്തക്കവിധം മഡ്ഗാഡ് ഉള്‍പ്പെടെയുള്ള ഏതുഭാഗത്തും രേഖപ്പെടുത്താവുന്നതാണ്. രജിസ്‌ട്രേഷന്‍ മാര്‍ക്ക് മാര്‍ക്ക് രണ്ടു വരിയിലായി കാണിക്കണം. ആദ്യത്തെ വരിയില്‍ സ്റ്റേറ്റ് കോഡ്്, രജിസ്ട്രാറിംഗ് അധികൃതരുടെ കോഡും രണ്ടാമത്തേതില്‍ മറ്റു വിവരങ്ങളും രേഖപ്പെടുത്തിയിരിക്കണം. പത്തുദിവസത്തിനുള്ളില്‍ നമ്പര്‍പ്ലേറ്റുകളില്‍ ക്രമീകരമം വരുത്തേണ്ടതാണെന്ന് റൂറല്‍ എസ്.പി അറിയിച്ചു.