എന്‍സിടിസി: എതിര്‍പ്പുമായി മോഡിയും മണിക് സര്‍ക്കാരും

single-img
19 February 2012

നാഷണല്‍ കൗണ്ടര്‍ ടെററിസം സെന്റര്‍ (എന്‍സിടിസി) തുടങ്ങാനുള്ള കേന്ദ്രസര്‍ക്കാരിന്റെ നീക്കത്തിനെതിരേ ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്ര മോഡിയും ത്രിപുര മുഖ്യമന്ത്രി മണിക് സര്‍ക്കാരും രംഗത്തെത്തി. ഇതോടെ എന്‍സിടിസിയെ എതിര്‍ക്കുന്ന മുഖ്യമന്ത്രിമാരുടെ എണ്ണം 11 ആയി.

യുപിഎ സര്‍ക്കാര്‍ രാജ്യത്തിന്റെ ഫെഡറല്‍ സംവിധാനം തകര്‍ക്കുകയാണെന്നു നരേന്ദ്ര മോഡി ആരോപിച്ചു. എന്‍ടിസിസി തുടങ്ങാനുള്ള നീക്കം തെറ്റിദ്ധാരണ പരത്തുമെന്നു ത്രിപുര മുഖ്യമന്ത്രി മണിക് സര്‍ക്കാര്‍ പ്രധാനമന്ത്രിക്കയച്ച കത്തില്‍ പറയുന്നു. എന്‍സിടിസി സംസ്ഥാനങ്ങളുടെ അധികാരം കവരുമെന്നും മണിക് സര്‍ക്കാര്‍ പറഞ്ഞു. അതേസമയം, ഭീകരതയ്‌ക്കെതിരേ എല്ലാവരും ഒത്തുചേര്‍ന്നു പോരാടണമെന്ന് കേന്ദ്രമന്ത്രി അംബികാ സോണി ആവശ്യപ്പെട്ടു.