കേരള ആര്‍ട്ടിസാന്‍സ് യൂണിയന്‍ കളക്ടറേറ്റില്‍ ധര്‍ണ നടത്തി.

single-img
19 February 2012

കോഴിക്കോട്  കേരള ആര്‍ട്ടിസാന്‍സ് യൂണിയന്‍ കമ്മിറ്റി (സി.ഐ.ടി.യു)  വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് കളക്ടറേറ്റിനുമുന്നില്‍ ധര്‍ണ നടത്തി.  വിലക്കയറ്റം തടയുക, ആര്‍ട്ടിസാന്‍സുകളുടെ ഉന്നമനത്തിനു പ്രത്യേക വകുപ്പും മന്ത്രാലയവും രൂപവല്‍കരിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് ധര്‍ണ നടത്തിയത്.
     കോഴിക്കോട് ജില്ലാ സി.ഐ.ടി.യു ജനറല്‍ സെക്രട്ടറി ടി.ദാസന്‍ ധര്‍ണ ഉദ്ഘാടനം   നിര്‍വഹിച്ചു. വൈസ് പ്രസിഡന്റ് പി.ബാലക്കുറുപ്പ് അധ്യക്ഷത              വഹിച്ചു.  സെക്രട്ടറി പി.എം. മുഹമ്മദ്, പി. ചോയിക്കുട്ടി, കെ.കെ.പത്മിനി, പി.ബാബു തുടങ്ങിയവര്‍ പ്രസംഗിച്ചു.